2005 ഡിസംബര്‍ 19-ലെ ഗസറ്റ് വിജ്ഞാപനം നം.80649/Cdn.5/05/GAD പ്രകാരം (19-12-2005ലെ ഗസറ്റ് No. Vol. L/2731) വിവരാവകാശ നിയമം 2005 ന്റെ സെക്ഷന്‍ 15(1) കേരള സംസ്ഥാന വിവരാവകാശ കമ്മീഷന് രൂപീകരിച്ചു.
മുഖ്യ വിവരാവകാശ കമ്മീഷണറും അഞ്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്.
വിവരാവകാശ നിയമത്തിന് കീഴിലുള്ള കാര്യങ്ങളില്‍ പരാതികള്‍ സ്വീകരിക്കുകയും അന്വേഷിക്കുകയും ചെയ്യുക എന്നതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രധാന പ്രവര്‍ത്തനം. അതോടൊപ്പം വിവരാവകാശ നിയമപ്രകാരമുള്ള സംസ്ഥാന പി.ഐ.ഒമാരുടെ ഉത്തരവുകള്‍ക്കെതിരായ രണ്ടാമത്തെ അപ്പീല്‍ അതോറിറ്റിയായും പ്രവര്‍ത്തിക്കുന്നു.
1908-ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം ഒരു കേസ് വിചാരണ ചെയ്യുമ്പോള്‍, സെക്ഷന്‍ 18 പ്രകാരമുള്ള പരാതി അന്വേഷിക്കുന്നതിന് വ്യക്തികളുടെ ഹാജര്‍, കണ്ടെത്തല്‍, രേഖകളുടെ പരിശോധന, സത്യവാങ്മൂലത്തിന്റെ തെളിവ് സ്വീകരിക്കല്‍, ഏതെങ്കിലും പൊതു രേഖകള്‍ ആവശ്യപ്പെടല്‍, സാക്ഷികളുടെയോ രേഖകളുടെയോ വിസ്താരത്തിന് സമന്‍സ് പുറപ്പെടുവിക്കുക തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു കേസ് പരിഗണിക്കുന്നതിന് കമ്മീഷന് സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ അതേ അധികാരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
മറ്റേതെങ്കിലും അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമല്ലാത്ത സ്വയംഭരണാധികാരമുള്ള കമ്മീഷന് ആണിത്. നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും നിയമസഭയുടെ മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കുകയും ചെയ്യേണ്ടത് കമ്മീഷന്റെ ചുമതലയാണ്.
2005ലെ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ അനുസരിച്ചാണ് കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍, 1908-ലെ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം കോടതികളുടെ ചില അധികാരങ്ങളും കമ്മീഷന് പ്രയോയോഗിക്കുന്നു. നിയമ പ്രകാരം നല്കിയ പരാതികളുടെയും അപ്പീലുകളുടെയും രേഖകള്‍ കമ്മീഷന് പരിപാലിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: http://sic.kerala.gov.in