സര്‍വീസ് ആന്‍ഡ് പേറോള്‍ അഡ്മിനിസ്ട്രേറ്റീവ് റിപ്പോസിറ്ററി ഓഫ് കേരള (SPARK), ജീവനക്കാരുടെ സേവന വേതന വ്യവസ്ഥ സംബന്ധിച്ച പരാതി പരിഹാരത്തിനുള്ള ഒരു വെബ് അധിഷ്ഠിത G2E സംയോജിത സംവിധാനമാണ്. അഞ്ച് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു ഏക ജാലക സംവിധാനത്തില്‍ കൊണ്ട് വരുന്നതിനുള്ള ശ്രമമാണ് സ്പാര്‍ക്ക്. ജീവനക്കാരുടെ സേവന ചരിത്രം, ട്രാക്ക് റെക്കോര്‍ഡുകള്‍/ ബില്ലുകള്‍/ റിപ്പോര്‍ട്ടുകള്‍/ഓര്‍ഡറുകള്‍ തുടങ്ങിയവ കണ്ടെത്താനുള്ള സംവിധാനം SPARK-ല്‍ ലഭ്യമാണ്. ജീവനക്കാരന്റെ സര്‍വീസ് ബുക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഈ സംവിധാനത്തിലൂടെ ഒരു പെര്‍മനന്റ് എംപ്ലോയി നമ്പര്‍ (PEN) ലഭിക്കുന്നതാണ്. SPARK ഡാറ്റാബേസില്‍ ഓരോ സര്‍ക്കാര്‍ ജീവനക്കാരനെയും തിരിച്ചറിയുന്നത് PEN-ലൂടെ ആയിരിക്കും. ഇത് ലോണുകള്‍, അഡ്വാന്‍സുകള്‍ എന്നിവ കൂടാതെ എല്‍.ഐ.സി, എസ്.എല്‍.ഐ, ജി.ഐ.എസ്, എഫ്.ബി.എസ് തുടങ്ങിവയുടെ വിശദാംശങ്ങളും രേഖപ്പെടുത്തും.
സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുന്നതിന്: http://www.spark.gov.in/