- ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച പരാതി പരിഹാരം ലക്ഷ്യമിട്ടുള്ള ഒരു വെബ് അധിഷ്ഠിത സംയോജിത G2E സംവിധാനമാണ് SPARK. ഇതിലൂടെ അഞ്ച് ലക്ഷത്തിലധികം ജീവനക്കാരുടെ സേവന ചരിത്രം, ട്രാക്ക് റെക്കോര്‍ഡുകള്‍/ ബില്ലുകള്‍/ റിപ്പോര്‍ട്ടുകള്‍/ ഓര്‍ഡറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്.
- സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസ്, സെക്രട്ടറിമാരുടെ ഓഫീസ്, സെക്ഷനുകളുടെ പ്രവര്‍ത്തനത്തിനുള്ള ഓഫീസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, ടെലിഫോണുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് സെക്ഷനാണ് നല്‍കുന്നത്.
- കേരളത്തിലെ എല്ലാ പൊതു അവധി ദിനങ്ങളും 2022 സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- ഓണ്‍ലൈന്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ് സൗകര്യം നടപ്പാക്കിയതോടുകൂടി, പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അതിഥി മന്ദിരങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കൂടുതല്‍ കാര്യക്ഷമമായി.
- ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കിയതോടുകൂടി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളുകളുടെ ബുക്കിങും എളുപ്പമായി.
- 60,000-ത്തോളം പുസ്തക ശേഖരമുള്ള സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സേവനം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ലഭ്യമാണ്.