തിരുവനന്തപുരത്ത് അടുത്തടുത്തായുള്ള മൂന്ന് കാമ്പസുകളിലായാണ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
1. കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ പ്രധാന കാമ്പസുകള്‍ :
- പഴയ അസംബ്ലി ഹാള്‍
- നോര്‍ത്ത് ബ്ലോക്ക്
- നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക്
- പ്രധാന ബ്ലോക്ക്
- സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക്
- സൗത്ത് ബ്ലോക്ക്
2. സെക്രട്ടേറിയറ്റ് അനെക്‌സ്
3. സെക്രട്ടേറിയറ്റ് അനെക്‌സ് II
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നിന്നും കഷ്ടിച്ച് 2 കിലോമീറ്റര്‍ അകലെ എംജി റോഡിലാണ് പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം . അനെക്‌സ്, അനെക്‌സ് II എന്നീ കെട്ടിടങ്ങള്‍ സെക്രട്ടേറിയറ്റ് മെയിന്‍ കാമ്പസില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ്.