കേരള സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന  ഈ പ്രൗഢ ഗംഭീര സൗധം,  കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.  
k1

ആദ്യ കാലങ്ങളില്‍ ഹജൂര്‍ സെക്രട്ടേറിയറ്റ് അല്ലെങ്കില്‍ ദിവാന്റെ കാര്യാലയം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചാണ് ദിവാന്‍ പേഷ്‌കര്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിരുന്നത്. 1812 മുതല്‍ 1818 വരെ തിരുവിതാംകൂര്‍ ദിവാനായിരുന്ന ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍റോയാണ് സംസ്ഥാനത്തിന്റെ (തിരുവിതാംകൂര്‍) ഭരണ സംവിധാനം,  റവന്യൂ, പൊതുമരാമത്ത്, നീതിന്യായം, നിയമ നിര്‍മാണം എന്നിങ്ങനെ ആധുനിക രീതിയില്‍ വിഭജിച്ചത്.   തിരുവിതാംകൂറില്‍ കാലങ്ങളായി നിലനിന്നിരുന്ന അധികാര പ്രത്യായോജനം അദ്ദേഹം നിര്‍ത്തലാക്കുകയും എല്ലാ അധികാരങ്ങളും തന്റെ കൈകളില്‍ കേന്ദ്രീകരിക്കുകയും ചെയ്തു. ഇതിന്‍ പ്രകാരം ഓരോ വകുപ്പിന്റെയും ഭരണത്തലവന്‍ സര്‍ക്കാരിന് തന്റെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും, അത് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ദിവാന്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിയ്ക്കുകയും ചെയ്തു.

k2

സെക്രട്ടേറിയറ്റ് കെട്ടിടം

തിരുവിതാംകൂറിലെ പൊതുഭരണ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി, ആയില്യം തിരുനാളിന്റെ (1860-1880) ഭരണകാലത്താണ് സെക്രട്ടേറിയറ്റിന്റെ പ്രധാന കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. 1869- ലാണ് ഇത് ഔപചാരികമായി പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് കെട്ടിട സമുച്ചയത്തില്‍ നിരവധി വിപുലീകരണങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തിയിട്ടുണ്ട്. 1998-ല്‍ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പ് കേരള നിയമസഭ പ്രവര്‍ത്തിച്ചിരുന്ന ശ്രീമൂലം അസംബ്ലി ഹാളും പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. അന്നത്തെ ദിവാന്‍ സര്‍ മാധവ റാവു (1858-1872) സെക്രട്ടേറിയറ്റ് കെട്ടിടം പണിയുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനാല്‍, 1893-ല്‍ പ്രധാന കെട്ടിടത്തെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഒരു മുഴുനീള പ്രതിമ അനാച്ഛാദനം ചെയ്തു. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പിന്നീട് സൗത്ത് ബ്ലോക്ക് (1961), സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് (1971), നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക് (1974) എന്നിങ്ങനെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .