സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറി

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അവരുടെ  വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനും അവര്‍ക്ക് വേണ്ട വായന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് 1968-ല്‍ സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറി (എസ്.സി.എല്‍) ആരംഭിക്കുന്നത്. സെക്രട്ടേറിയറ്റ് പ്രധാന ബ്ലോക്കിന്റെ തെക്ക് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ 5000-ത്തോളം വരുന്ന ജീവനക്കാര്‍ക്ക് അവരുടെ പദവി പരിഗണിക്കാതെ തന്നെ പുസ്തകം നല്‍കുന്ന കേരളത്തിലെ ഏറ്റവും വിപുലമായ പുസ്തകശേഖരങ്ങളിലൊന്നാണിത്.

ഏകദേശം 1700 ചതുരശ്ര അടി വിസ്തീര്‍ണ്ണം മാത്രമുള്ള ലൈബ്രറിയാണെങ്കിലും, 60,000-ലധികം പുസ്തക ശേഖരവും ഏകദേശം 50 ജേണലുകള്‍/ ആനുകാലികങ്ങള്‍/ മാസികകള്‍ എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും ഈ ലൈബ്രറിയ്ക്കുണ്ട്. സ്ത്രീ കേന്ദ്രീകൃത പഠനങ്ങള്‍, സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങള്‍, പൊതു ജീവചരിത്രങ്ങള്‍, അപൂര്‍വമായ നിരവധി പുസ്തകങ്ങള്‍ എന്നിവ ഇവിടുത്തെ പുസ്തക ശേഖരത്തില്‍ ഉള്‍പ്പെടുന്നു. നൊബേല്‍, ബുക്കര്‍, പുലിറ്റ്‌സര്‍, ജ്ഞാനപീഠം, അക്കാദമി അവാര്‍ഡുകള്‍ ലഭിച്ച തുടങ്ങി നിരവധി സാഹിത്യ അംഗീകാരങ്ങള്‍ നേടിയ ഒട്ടുമിക്ക പുസ്തകങ്ങളും വായനശാലയില്‍ ആദ്യകാലം മുതല്‍ തന്നെ കാലികമായി ഉള്‍പ്പെടുത്തുന്നുണ്ട്. അതിന് മുന്‍കൈയ്യെടുത്ത ആദ്യകാല സമിതി അംഗങ്ങള്‍ അഭിനന്ദനാര്‍ഹരാണ്.
പുസ്തകങ്ങളുടെ അപൂര്‍വ ശേഖരങ്ങളില്‍ സവിശേഷമായ ഒന്നാണ് പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ രേഖകള്‍.  മുന്‍വര്‍ഷങ്ങളിലെ അച്ചടി സാമഗ്രികള്‍ പലതും ഇപ്പോള്‍ അച്ചടിക്കാത്തതിനാല്‍ മറ്റെവിടെയും ഇത് ഇപ്പോള്‍ ലഭ്യമല്ല.

ലൈബ്രറി അതിന്റെ ആദ്യകാലങ്ങളില്‍ തന്നെ വിവര വിനിമയ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള ആധുനിക രീതിയിലുള്ള സേവനങ്ങളും പ്രവര്‍ത്തനങ്ങളും നല്‍കുന്നതിന് മുന്‍കൈ എടുക്കുകയും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ലൈബ്രറി ഇപ്പോള്‍ നവീകരണ പ്രക്രിയയിലാണ്, അതോടൊപ്പം ദീ ര്‍ഘകാലാടിസ്ഥാനത്തില്‍ അപൂര്‍വ ഗ്രന്ഥങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിയും നടപ്പാക്കുന്നു.  സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും പുറമെ തിരുവനന്തപുരം ആസ്ഥാനമായുള്ള എല്ലാ വകുപ്പ് മേധാവികള്‍ക്കും ഒരു പൊതു റഫറന്‍സ് ആന്‍ഡ് റീഡിംഗ് ലൈബ്രറിയായി ഇത് പ്രവര്‍ത്തിക്കുന്നു. ഭരണപരമായ ആവശ്യങ്ങള്‍ക്കായി സെക്രട്ടേറിയറ്റിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇത് പൊതുഭരണ വകുപ്പ് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പൊതു നിയമങ്ങള്‍:

 • ജനറല്‍-  സെക്രട്ടേറിയറ്റിലെ എല്ലാ വകുപ്പുകള്‍ക്കും ഒരു പൊതു റഫറന്‍സ് ആന്‍ഡ് റീഡിംഗ് ലൈബ്രറിയായി പ്രവര്‍ത്തിക്കുന്നു.
 • നിയന്ത്രണം-സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴില്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു.
 • സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍- ലൈബ്രറിയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് ഒരു സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനെ ചുമതലപ്പെടുത്തിയിരിക്കുന്നു.
 • ലൈബ്രറിയുടെ സേവന സമയം- രാവിലെ 9.00 മുതല്‍ വൈകുന്നേരം 6.00 വരെയാണ് ലൈബ്രറിയുടെ പ്രവര്‍ത്തനം.  ലോണ്‍ കൗണ്ടര്‍ രാവിലെ 9.15 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ലൈബ്രറി അടയ്ക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് സേവനം അവസാനിപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം പുസ്തകങ്ങളും മറ്റും നല്‍കില്ല.

ലൈബ്രറി കമ്മിറ്റിയുടെ ഭരണഘടന- കുറഞ്ഞത് 9 അംഗങ്ങള്‍ അടങ്ങുന്ന ഒരു ലൈബ്രറി കമ്മിറ്റി ഉണ്ടായിരിക്കും. സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായും സീനിയര്‍ ഗ്രേഡ് ലൈബ്രേറിയന്‍ കണ്‍വീനറായും പൊതുഭരണ വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറിയും  സെക്രട്ടേറിയേറ്റിലെ അംഗീകൃത അസോസിയേഷനുകളില്‍ നിന്നും ഓരോ പ്രതിനിധിയും ഈ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. മറ്റ് അംഗങ്ങളെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ നിന്ന് ചെയര്‍മാന്‍ നോമിനേറ്റ് ചെയ്യുന്നു. ലൈബ്രറിയുടെ ശരിയായ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശങ്ങളും സമിതി നിര്‍ദ്ദേശിക്കുകയും കാലാകാലങ്ങളില്‍ ലൈബ്രറിക്കായി ഏറ്റെടുക്കേണ്ട പുതിയ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, മാഗസിനുകള്‍ മുതലായവ തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

വകുപ്പ് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍:

 • നോണ്‍-ലയബിലിറ്റി സര്‍ട്ടിഫിക്കറ്റ് വിതരണം
 • ലൈബ്രറി അംഗത്വവും വായനക്കാരുടെ ടിക്കറ്റുകളുടെ പകര്‍പ്പ്
 • നഷ്ടപ്പെട്ട പുസ്തകങ്ങളുടെ വില നിശ്ചയിക്കല്‍
 • പുസ്തകങ്ങള്‍ വാങ്ങല്‍, പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും തുക വിതരണം ചെയ്യല്‍
 • ലൈബ്രറി കമ്മിറ്റി യോഗങ്ങള്‍
 • നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍
 • ലൈബ്രറിയുടെയും മറ്റ് വിവിധ സൃഷ്ടികളുടെയും ആധുനികവല്‍ക്കരണം.

പുസ്തക ശേഖരം:

മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 60,000 ത്തോളം പുസ്തകങ്ങളും സംസ്‌കൃതം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലായി മറ്റനേകം പുസ്തകങ്ങളും ഉണ്ട്. സാഹിത്യകൃതികള്‍ക്ക് പുറമേ, സമ്പന്നമായ റഫറന്‍സ് ഗ്രന്ഥങ്ങള്‍, ബാലസാഹിത്യങ്ങള്‍, ആരോഗ്യം, സിനിമ, യാത്ര, ചരിത്ര- സാമൂഹിക- സാങ്കേതിക- സാമ്പത്തികവും വാണിജ്യപരമായി ഉയര്‍ന്ന മൂല്യമുള്ള സാഹിത്യകൃതികളുടെ ശേഖരം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ നിരവധി റഫറന്‍സ് ഗ്രന്ഥങ്ങളുണ്ട്.

ലൈബ്രറിയുടെ റീഡിംങ് വിഭാഗത്തില്‍ പുസ്തകങ്ങള്‍ക്കു പുറമെ മലയാളത്തിലെ പത്രങ്ങളും മാസികകളും ഉണ്ട്. ആനുകാലികങ്ങളുടെ വിതരണം ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്.

 

ആകെ പുസ്തകങ്ങള്‍ 60200
ആനുകാലികങ്ങള്‍ (പ്രതിവാരം, പ്രതിമാസം) 85
പത്രങ്ങള്‍ 20
ലൈബ്രേറിയന്‍മാര്‍ 5
സപ്പോര്‍ട്ടിംഗ് സ്റ്റാഫ് 10
ലൈബ്രറി സര്‍ക്കുലേഷന്‍ 150(ഏകദേശം)
പത്രവും ആനുകാലിക വായനകളും 550(ഏകദേശം)
സെര്‍വര്‍ ഉള്ള കമ്പ്യൂട്ടറുകള്‍ 7 എണ്ണം
കാര്‍പെറ്റ് ഏരിയ 450 ച.മീ
ആവശ്യമായ കാര്‍പെറ്റ് ഏരിയ 1500 ച.മീ
ലൈബ്രറി ഓട്ടോമേഷന്‍ സോഫ്റ്റ്വെയര്‍ ബുക്ക് മാജിക്
ലൈബ്രറി അംഗത്വം 2500

 

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യുക:

Secretariat Central Library Membership Form

Secretariat Central Library Appendix IV

ലൈബ്രേറിന്‍ & സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍:
ശ്രീമതി. റീന ജി.
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (SCL) വകുപ്പ്
നമ്പര്‍. 0471 2518779

ജോയിന്റ് സെക്രട്ടറി & അപ്പലേറ്റ് അതോറിറ്റി:
ശ്രീ ഷൈന്‍ എ ഹഖ്
ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (SCL) വകുപ്പ്
നമ്പര്‍. 0471 2518203

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .