കേരള സർക്കാർ
ഓർഡർ ഓഫ് പ്രെസിഡൻസ്
[vide G. O. (Rt) No. 8888/2012/GAD dated 19.10.2012
and G. O. (Ms) No. 500/2013/GAD dated 17.01.2013]
Article of the warrant |
|
1 |
രാഷ്ട്രപതി |
2 |
ഉപരാഷ്ട്രപതി |
3 |
പ്രധാനമന്ത്രി |
4 |
ഗവര്‍ണ്ണര്‍ |
5 |
മുന്‍ രാഷ്ട്രപതിമാര്‍ |
6 |
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലോക് സഭാ സ്പീക്കര്‍ |
7 |
കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍ മുഖ്യമന്ത്രി |
7A |
ഭാരതരത്ന പദവി അലങ്കരിക്കുന്നവര്‍ |
8 |
ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ / മുഖ്യമന്ത്രി |
9 |
സുപ്രീം കോടതി ജഡ്ജിമാര്‍ |
10 |
രാജ്യസഭ ഉപാധ്യക്ഷന്‍ ഉപമുഖ്യമന്ത്രി കേന്ദ്ര സഹമന്ത്രിമാര്‍ |
14 |
നിയമസഭാ സ്പീക്കര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേരള ലോക ആയുക്ത |
15 |
സംസ്ഥാന മന്ത്രിമാര്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് കേന്ദ്ര ഉപമന്ത്രിമാര്‍ പ്രതിപക്ഷ നേതാവ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ |
17 |
ചെയര്‍മാന്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ |
18 |
നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മേയര്‍ |
21A |
പാര്‍ലമെന്റ് സാമാജികര്‍ |
21B |
നിയമസഭാ സാമാജികര്‍ |
23 |
ആര്‍മി കമാന്‍ഡര്‍മാര്‍/വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് അല്ലെങ്കില്‍ തത്തുല്യമായി മറ്റ് സേവന മേഖലകളില്‍ ഉള്ളവര്‍ |
25 |
അഡ്വക്കേറ്റ് ജനറല്‍ |
26 |
അക്കൗണ്ടന്റ് ജനറല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് |
27 |
സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്‍ |
28 |
ഗവ. അഡീഷണല്‍ സെക്രട്ടറിമാര്‍ |
29 |
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുകളും സബ് ജഡ്ജിമാരും അവരുടെ അധികാരപരിധിയില്‍ |
30 |
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍, സബ് ജഡ്ജിമാര്‍ അവരുടെ അധികാരപരിധില്‍ |
അറിയിപ്പ് 1 |
ഈ മുന്‍ഗണനാ പട്ടികയിലെ ക്രമം സംസ്ഥാന, ആചാരപരമായ അവസരങ്ങള്‍ക്കുള്ളതാണ്. ഗവണ്‍മെന്റിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇത് ബാധകമല്ല |
അറിയിപ്പ് 2 |
ആര്‍ട്ടിക്കിളിന്റെ ക്രമത്തില്‍ മുന്‍ഗണനാക്രമത്തിലുള്ള വ്യക്തികളുടെ റാങ്ക് നിശ്ചയിക്കും. ഒരേ ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നവരെ അക്ഷരമാലാ ക്രമത്തിലും ഉള്‍പ്പെടുത്തിയ തീയതിയുടെ ക്രമത്തിലും റാങ്ക് നിശ്ചയിക്കും. |
അറിയിപ്പ് 3 |
ആര്‍ട്ടിക്കിള്‍ 7 പ്രകാരം, സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാരേക്കാള്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിക്കാണ് മുന്‍ഗണന |
അറിയിപ്പ് 4 |
ആര്‍ട്ടിക്കിള്‍ 8 പ്രകാരം, അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് മുകളിലായിരിക്കും. |
അറിയിപ്പ് 5 |
ആര്‍ട്ടിക്കിള്‍ 26 പ്രകാരം, ഗവണ്‍മെന്റ് സെക്രട്ടറിക്ക് തുല്യമായ റാങ്ക് ഗവര്‍ണറുടെ സെക്രട്ടറിക്കും നിയമസഭാ സെക്രട്ടറിക്കും നിശ്ചയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഈ സ്ഥാനത്തെത്തിയാല്‍, വാറന്റിലെ അവരുടെ റാങ്കും സ്വയമേവ മാറും. |