പ്രസ്ഥാനങ്ങള്‍

1980-ലെ സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ സ്‌കീമിന് കീഴില്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനായി അംഗീകരിക്കപ്പെട്ട പ്രസ്ഥാനങ്ങള്‍, കലാപങ്ങള്‍, സമരങ്ങള്‍ തുടങ്ങിയവയുടെ പട്ടിക.

 1. 1943-ലെ ക്വിറ്റ്-ഇന്ത്യ പ്രസ്ഥാനം, അംബാല കന്റോന്‍മെന്റ് സൈനിക ലഹള കാലഘട്ടത്തിലെ സൂയസ് കനാല്‍ ആര്‍മി കലാപം.
 2. ഝാന്‍സി റെജിമെന്റ് കേസ് (1940).
 3. റാണി ഝാന്‍സി റെജിമെന്റ്, ഐഎന്‍എയുടെ ആസാദ് ഹിന്ദ് (1943-45).
 4. 1940ല്‍ കൊല്‍ക്കത്തയില്‍ നേതാജി നടത്തിയ ഹോള്‍വെല്‍ സ്മാരക നീക്കം ചെയ്യല്‍ സമരം.
 5. റോയല്‍ ഇന്ത്യന്‍ നേവി വിപ്ലവം, 1946.
 6. ഖിലാഫത്ത് പ്രസ്ഥാനം.
 7. ഹര്‍ഷ ചിന്ന മോഘ മോര്‍ച്ച (1946-47).
 8. മോപ്ല കലാപം (1921-22).
 9. പഴയ ഹൈദരാബാദ് സ്റ്റേറ്റിലെ ആര്യസമാജ പ്രസ്ഥാനം (1938-39).
 10. മധുര ഗൂഢാലോചന കേസ് (1945-47).
 11. മുന്‍ ഹൈദരാബാദ് സ്റ്റേറ്റിലെ ബോര്‍ഡര്‍ ക്യാമ്പ് കേസുകള്‍ (194748).
 12. ഗദ്ദാര്‍ പ്രസ്ഥാനം.
 13. ഗുരുദ്വാര നവീകരണ പ്രസ്ഥാനം (1920-25)
  (1) തരണ്‍ തരണ്‍ മോര്‍ച്ച.
  (2) ഫെബ്രുവരിയിലെ നങ്കാന ദുരന്തം (1920).
  (3) സുവര്‍ണ്ണ ക്ഷേത്ര വിപ്ലവം
  (4) ഗുരു കാ ബാഗ് മോര്‍ച്ച.
  (5) ബാബര്‍ അകാലി പ്രസ്ഥാനം.
  (6) ജെയ്‌ത്തോ മോര്‍ച്ച.
  (7) ഭായ് ഫേരു മോര്‍ച്ച;
  (8) 1924ലെ സിഖ് ഗൂഢാലോചന (സുവര്‍ണ്ണ ക്ഷേത്രം).
   
 14. നാട്ടുരാജ്യങ്ങളിലെ പ്രജാ മണ്ഡല പ്രസ്ഥാനം (1939-49).
 15. കീര്‍ത്തി കിസാന്‍ പ്രസ്ഥാനം (1927).
 16. നവജവാന്‍ സഭ (1926-31).
 17. ക്വിറ്റ് ഇന്ത്യാ സമരം (1942).
 18. ഐ.എന്‍.എ &  ഐ.ഐ.എല്‍  (1942 മുതല്‍ 1946 വരെ).
 19. ഫ്രഞ്ച്, പോര്‍ച്ചുഗീസ് ലയന പ്രസ്ഥാനം.
 20. ഗഡ്‌വാള്‍ റൈഫിള്‍സ് ഉള്‍പ്പെട്ട പെഷവാര്‍ കൂട്ടക്കൊല.
 21. റെഡ് ലീഫ് ഗൂഢാലോചന കേസ് (1931).
 22. ചൗരി ചൗര സംഭവം (1922).
 23. കര്‍ണാടകയിലെ ആരണ്യ സത്യാഗ്രഹം (1939-40).
 24. ഗോവ വിമോചന സമരം.
 25. കാളിപട്ടണം സമരം (1941-42).
 26. കല്ലറ - പാങ്ങോട് കേസ്.
 27. കടയ്ക്കല്‍ കലാപക്കേസ്.
 28. ചെങ്ങന്നൂര്‍ കലാപക്കേസ്.
 29. വട്ടിയൂര്‍ക്കാവ് സമ്മേളനം.
 30. സ്വതന്ത്ര തിരുവിതാംകൂര്‍
 31. പുന്നപ്ര-വയലാര്‍ സമരം
 32. കരിവെള്ളൂര്‍ സമരം
 33. കാവുമ്പല്‍ സമരം
 34. കയ്യൂര്‍ സമരം
 35. മൊറാഴ സമരം
 36. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് സമരം (എം.എസ്.പി സമരം).
 37. ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി പ്രസ്ഥാനം
 38. ഗോവ വിമോചന പ്രസ്ഥാനം, രണ്ടാം ഘട്ടം
 39. കുക്കാ നാംധാരി പ്രസ്ഥാനം, 1871
 40. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, 1919

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .