ഓണ്‍ലൈന്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ്

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍, കേരള ഹൗസുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ stateprotocol.kerala.gov.in വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .