സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ (സില്‍വര്‍ ജൂബിലി) സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കേന്ദ്ര റവന്യൂവില്‍ നിന്ന് പെന്ഷന് അനുവദിക്കുന്നതിനുള്ള ഒരു പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ക്കോ രക്തസാക്ഷികളുടെ അര്‍ഹതയുള്ള ആശ്രിതര്‍ക്കോ 1972 ആഗസ്റ്റ് 15-ന് ആരംഭിച്ച പദ്ധതി പ്രകാരം അനുമതി നല്‍കുന്നതിന് വ്യവസ്ഥ ചെയ്തു. 1980-ല്‍ ഈ പദ്ധതി ഉദാരവത്കരിക്കുകയും 'സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്ഷന് സ്കീം, 1980' എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. 1980 ഓഗസ്റ്റ് 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.
ഡൗണ്‍ലോഡ്: സ്വതന്ത്ര സൈനിക് സമ്മാന്‍ യോജനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍