ലക്ഷ്യം:
(എ) ഗവണ്മെന്റ് നയങ്ങളും പരിപാടികളും ഫലപ്രദമായി നടപ്പിലാക്കുന്നതിനായി ഭരണ നിര്‍വഹണ ഉദ്യോഗസ്ഥരുടെ ഒരു രണ്ടാം നിര രൂപപ്പെടുത്തി എടുക്കുക.
(ബി) സര്‍ക്കാര്‍ സര്‍വ്വീസിലെ മിടുക്കരും കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരുമായ ഉദ്യോഗസ്ഥര്‍ക്ക് വളര്‍ച്ചയ്ക്ക് അവസരങ്ങള്‍ നല്‍കുകയും പൊതുസേവനത്തിലെ മുതിര്‍ന്ന തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ്, മാനേജര്‍ തസ്തികകളിലേക്ക് അവരെ തയ്യാറാക്കുകയും ചെയ്യുക.
(സി) സംസ്ഥാന സിവില്‍ സര്‍വീസ് (എസ്.സി.എസ്) വിഭാഗത്തില്‍ നിന്ന് സ്ഥാനക്കയറ്റം നല്കി കേരള കേഡറിലെ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള ഫീഡര്‍ വിഭാഗം ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് രൂപീകരിക്കുക.
നിയമന അതോറിറ്റി:
കെ.എ.എസിനുള്ള നിയമന അതോറിറ്റി സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും.