കേരള കേഡര്‍ അഖിലേന്ത്യാ സര്‍വീസിലെ ഓഫീസര്‍മാര്‍

അഖിലേന്ത്യാ സേവനങ്ങളില്‍ ഏറ്റവും അഭിമാനകരമായ മൂന്ന് സര്‍വീസുകളാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS) ; ഇന്ത്യന്‍ പോലീസ് സര്‍വീസ് (IPS); ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS) എന്നിവ. സിവില്‍ സര്‍വ്വീസിനായി ഉദ്യോഗാര്‍ത്ഥികളെ കേന്ദ്രം റിക്രൂട്ട് ചെയ്യുകയും അവരുടെ സേവനങ്ങള്‍ വിവിധ സംസ്ഥാന കേഡറുകള്‍ക്ക് കീഴില്‍ അനുവദിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിനും കേന്ദ്രത്തിനും കീഴില്‍ സേവനമനുഷ്ഠിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ശമ്പളം, പെരുമാറ്റ രീതി, അവധി, നിരവധി അലവന്‍സുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് അനുസരിച്ചാണ് ഈ മൂന്ന് സിവില്‍ സര്‍വീസുകളിലെയും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://www.upsc.gov.in/

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .