സ്വതന്ത്ര സൈനിക് സമ്മാന്‍ യോജന (എസ്.എസ്.എസ്.വൈ)


സ്വാതന്ത്ര്യത്തിന്റെ രജതജൂബിലി വര്‍ഷത്തില്‍, സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും മരണപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ യോഗ്യരായ ആശ്രിതര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള ഒരു കേന്ദ്ര പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു. ഇത് 15.08.1972 മുതല്‍ പ്രാബല്യത്തില്‍ വന്നു. 1980-ല്‍, ഈ പദ്ധതി ഉദാരവല്‍ക്കരിച്ചതിന്റെ ഭാഗമായി സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതി എന്ന് പുനര്‍നാമകരണം ചെയ്യുകയും 01.08.1980 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു. അതിനുശേഷം കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ഉത്തരവുകളിലൂടെയും സര്‍ക്കുലറുകളിലൂടെയും പദ്ധതിയുടെ നിരവധി വ്യവസ്ഥകള്‍ പരിഷ്‌കരിക്കുകയും സ്പഷ്ടമാക്കുകയും ചെയ്തിട്ടുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍, പദ്ധതിയുടെ പേര് സ്വതന്ത്ര സൈനിക് സമ്മാന്‍ യോജന (ഓഫീസ് മെമ്മോറാണ്ടം നമ്പര്‍ 55/32/2015-FF(P) തീയതി 20.02.2017) എന്ന് പുനര്‍നാമകരണം ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന സ്വതന്ത്ര സൈനിക സമ്മാന്‍ യോജനയുടെ കേരള സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയാണ് പൊതുഭരണ (സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍) വകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ http://pensionersportal.gov.in/Briefsssp.asp ലഭ്യമാണ്.


 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .