ഞങ്ങളെ കണ്ടെത്തുക

തിരുവനന്തപുരത്ത് അടുത്തടുത്തായുള്ള മൂന്ന് കാമ്പസുകളിലായാണ് ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

1. കേരള സര്‍ക്കാര്‍ സെക്രട്ടേറിയറ്റിന്റെ പ്രധാന കാമ്പസുകള്‍ :

  • പഴയ അസംബ്ലി ഹാള്‍
  • നോര്‍ത്ത് ബ്ലോക്ക്
  • നോര്‍ത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക്
  • പ്രധാന ബ്ലോക്ക്
  • സൗത്ത് സാന്‍ഡ്വിച്ച് ബ്ലോക്ക്
  • സൗത്ത് ബ്ലോക്ക്

 

2. സെക്രട്ടേറിയറ്റ് അനെക്‌സ്

3. സെക്രട്ടേറിയറ്റ് അനെക്‌സ് II

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ നിന്നും കഷ്ടിച്ച് 2 കിലോമീറ്റര്‍ അകലെ എംജി റോഡിലാണ് പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്. സെക്രട്ടേറിയറ്റില്‍ നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം . അനെക്‌സ്, അനെക്‌സ് II എന്നീ കെട്ടിടങ്ങള്‍ സെക്രട്ടേറിയറ്റ് മെയിന്‍ കാമ്പസില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ്.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .