കേരള സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍ പദ്ധതി

ഇരുപതാം നൂറ്റാണ്ടിലെ മുപ്പതുകളിലും നാല്‍പ്പതുകളിലും ദേശീയ പ്രസ്ഥാനങ്ങളില്‍ പങ്കെടുത്ത് രാജ്യത്തിന്റെ മോചനത്തിനായി പങ്കെടുത്ത് ദുരിതബാധിതരായവര്‍ക്ക് സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടതിന്റെ ആവശ്യകത 1968 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സ്വാതന്ത്ര്യ സമര ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, മൈസൂര്‍ എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ നടപ്പിലാക്കിയിരുന്നു. കേരള സര്‍ക്കാര്‍ ഈ സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണ്  ഈ പ്രമേയം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിനെത്തുടര്‍ന്ന് 1-4-1971 മുതല്‍ കേരള സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍ പദ്ധതിയും 15-8-1972 മുതല്‍ സ്വതന്ത്ര സൈനിക് സമ്മാന്‍ യോജനയും നിലവില്‍ വന്നു.

കേരള സ്വാതന്ത്ര്യ സമരസേനാനി പെന്‍ഷന്‍ പദ്ധതി അനുവദിക്കുന്നതിനുള്ള അധികാരമുള്ളത് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കാണ്. ഓരോ ജില്ലയിലെയും ജില്ലാ ഉപദേശക സമിതികള്‍ പെന്‍ഷനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കളക്ടറെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു.

സ്വതന്ത്ര സൈനിക് സമ്മാന്‍ യോജനയുടെ കാര്യത്തില്‍, അപേക്ഷയുടെ സത്യസന്ധതയുടെയും ഉത്തമവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍, കേരള സര്‍ക്കാര്‍ അപേക്ഷ ഇന്ത്യാ ഗവണ്‍മെന്റിന് ശുപാര്‍ശ ചെയ്യുന്നു.

വിധവ, പ്രായപൂര്‍ത്തിയാകാത്ത ആണ്‍മക്കള്‍, അവിവാഹിതരായ പെണ്‍മക്കള്‍ എന്നീ ക്രമത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്് തുടരെയുള്ള പെന്‍ഷന്‍ അനുവദിക്കും.

പൊതു നിര്‍ദ്ദേശങ്ങള്‍:-

  • അപേക്ഷകര്‍ സമര്‍പ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ജയില്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.
  • ഒളിവില്‍ കഴിഞ്ഞതിന്റെ ദുരിതങ്ങള്‍ തെളിയിക്കുന്നതിന് ജയില്‍ രേഖ പ്രകാരം 2 വര്‍ഷത്തില്‍ കുറയാതെ ജയില്‍വാസം അനുഭവിച്ചൂവെന്ന് അധികാരപ്പെട്ടയാള്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.  
  • തടവ് ശിക്ഷ തെളിയിക്കാന്‍ 1 വര്‍ഷത്തില്‍ കുറയാതെ തടവ് അനുഭവിച്ച സഹതടവുകാരില്‍ നിന്നുള്ള രണ്ട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്.  
  • മറ്റ് തരത്തിലുള്ള കഷ്ടപ്പാടുകള്‍ തെളിയിക്കുന്നതിന്, അധികാരികള്‍ നല്‍കുന്ന രേഖാമൂലമുള്ള തെളിവുകള്‍ അപേക്ഷകന്‍ ഹാജരാക്കണം.
  • പദ്ധതിക്ക് കീഴിലുള്ള ഏകദേശം 9728 ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്.
  • സംസ്ഥാന പെന്‍ഷനായി പ്രതിമാസം 3000 രൂപയാണ് നല്‍കുന്നത്.

മറ്റ് സൗകര്യങ്ങള്‍ ഇവയാണ്:-

  • 6/2000 മുതല്‍ പെന്‍ഷന്‍ തുകയില്‍ 7% ക്ഷാമബത്ത നല്‍കുന്നുണ്ട്.
  • സ്വാതന്ത്ര്യ സമര സേനാനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 3000 രൂപ നല്‍കുന്നുണ്ട്.
  • സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  • സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സൗജന്യ സാമ്പത്തിക സഹായ ഭവന പദ്ധതി അവതരിപ്പിച്ചു.
  • മെഡിക്കല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ വൈദ്യസഹായം നല്‍കുന്നുണ്ട്. മരുന്നുകള്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ചെലവുകള്‍ (സര്‍ക്കാര്‍ നിരക്കില്‍) കണക്കിലെടുത്ത് റീഇംബേഴ്‌സ്‌മെന്റ്  സൗകര്യം അനുവദിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സില്‍ നടത്തിയ ചികിത്സയുടെ റീഇംബേഴ്‌സ്‌മെന്റ് സൗകര്യവും ലഭ്യമാണ്.
  • സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി കണക്ഷന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ഗണന നല്‍കുന്നു.
  • സ്വാതന്ത്ര്യ സമര സേനാനിക്കോ അവരുടെ വിധവകള്‍ക്കോ നോണ്‍ OYT/SWS വിഭാഗത്തില്‍ (സാധ്യതയ്ക്ക് വിധേയമായി) ഒരു ടെലിഫോണ്‍ കണക്ഷന്‍ ടെലികോം വകുപ്പ് നല്‍കുന്നുണ്ട്.

കേരള സ്വാതന്ത്ര്യസമര പെന്‍ഷന്‍ പദ്ധതി പ്രകാരം അംഗീകരിച്ച പ്രസ്ഥാനങ്ങള്‍/ കലാപങ്ങള്‍/ സമരങ്ങള്‍/ ഗൂഢാലോചനകള്‍ എന്നിവയുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു

  • നിസ്സഹകരണ പ്രസ്ഥാനം
  • ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
  • ഐ.എന്‍.എ. സന്നദ്ധപ്രവര്‍ത്തകര്‍
  • റോയല്‍ ഇന്ത്യന്‍ നേവി കലാപം
  • മലബാര്‍ കലാപം
  • ഗോവ വിമോചന പ്രസ്ഥാനം
  • മാഹി വിമോചന പ്രസ്ഥാനം
  • പുന്നപ്ര- വയലാര്‍ സമരം
  • 1946 ലെ എം.എസ്.പി പണിമുടക്ക്
  • 1972-ലെ കൊച്ചിന്‍ പോലീസ് സമരം
  • കരിവള്ളൂര്‍ സമരം
  • കാവുമ്പായി സമരം
  • കയ്യൂര്‍ സമരം
  • മലപ്പട്ടം സമരം
  • കുട്ടംകുളം സമരം
  • ചെങ്ങന്നൂര്‍ കലാപക്കേസ്
  • കടയ്ക്കല്‍ കലാപം
  • കല്ലറ-പാങ്ങോട് കേസ്
  • പാപ്പിനിശ്ശേരി - ആരോണ്‍ മില്‍ സമരം
  • അന്തിക്കാട് ചെത്തുതൊഴിലാളി സമരം
  • കൂത്താളി സമരം
  • മലബാറിലെ അധ്യാപകരുടെ സമരം
  • വൈക്കം സത്യാഗ്രഹം
  • 12.12.1946-ല്‍ കാങ്കോലിലെ സാമ്രാജ്യത്വ വിരുദ്ധ ജാഥ
  • വട്ടിയൂര്‍ക്കാവ് സമ്മേളനം
  • 1946-47 കാലഘട്ടത്തില്‍ നടന്ന സ്വതന്ത്ര തിരുവിതാംകൂര്‍ വിരുദ്ധ സമരം
  • മൊറാഴ സമരം

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .