ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍

ചോ.1  ആരൊക്കെയാണ് സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന് അര്‍ഹരായുള്ളത്?

ഉ. സ്‌കീമിന് കീഴിലുള്ള സമ്മാന്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന്
 (എ) സ്വാതന്ത്ര്യത്തിന് മുമ്പ് കുറഞ്ഞത് ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യ സമര സേനാനി. ആറ് മാസമോ അതില്‍ കൂടുതലോ ഇന്ത്യയ്ക്ക് പുറത്തുള്ള ജയിലില്‍ കഴിഞ്ഞ മുന്‍ ഐ.എന്‍.എ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പെന്‍ഷന് അര്‍ഹരാണ്.
(ബി) ആറ് മാസമോ അതില്‍ കൂടുതലോ ഒളിവില്‍ താമസിച്ച ഒരു വ്യക്തി:-
i) ഒരു പ്രഖ്യാപിത കുറ്റവാളി
ii) അറസ്റ്റിന്/ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ആള്‍ അല്ലെങ്കില്‍
iii) തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് ലഭിക്കാത്ത ആള്‍. സ്ത്രീകളുടെയും SC/ST സ്വാതന്ത്ര്യ സമര സേനാനികളുടെയും കാര്യത്തില്‍ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള ജയില്‍ ശിക്ഷയുടെ ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആറ് മാസത്തിലേറെ ഒളിവില്‍ കഴിഞ്ഞ ഒരാള്‍;
എ. പ്രഖ്യാപിത കുറ്റവാളി; അഥവാ
ബി. അറസ്റ്റ് വരിച്ച ആള്‍; അഥവാ
സി. തടങ്കലില്‍ വയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ശിക്ഷ അനുഭവിക്കാത്ത ആള്‍.  
സ്ത്രീകളുടെയും എസ്.സി, എസ്.ടി  സ്വാതന്ത്ര്യ സമര സേനാനികളുടെയും കാര്യത്തില്‍ പെന്‍ഷന്‍ അര്‍ഹതയ്ക്കുള്ള തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവ് മൂന്ന് മാസമാണ്.


ചോ. 2 എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?

ഉ. സ്വയം യോഗ്യരാണെന്ന് കരുതുന്ന വ്യക്തികള്‍, നിശ്ചിത അപേക്ഷാ ഫോമിന്റെ കോപ്പിയെടുത്ത് അപേക്ഷിക്കണം. ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ യഥാവിധി പൂരിപ്പിച്ച് ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റ്/കേന്ദ്രഭരണ പ്രദേശത്തിന്റെ ചീഫ് സെക്രട്ടറിക്ക് അയയ്ക്കണം.
രണ്ടാം പകര്‍പ്പ് മുന്‍കൂര്‍ കോപ്പിയായി ഇന്ത്യാ ഗവണ്‍മെന്റ് ഡെപ്യൂട്ടി സെക്രട്ടറി, ആഭ്യന്തര മന്ത്രാലയം, സ്വാതന്ത്ര്യ സമരസേനാനി വിഭാഗം, എന്‍.ഡി.സി.സ -II ബില്‍ഡിംഗ്, ജയ് സിംഗ് റോഡ്, ന്യൂഡല്‍ഹി എന്ന വിലാസത്തില്‍ അയക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചതിനുശേഷം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രത്യേക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ അനുവദിക്കുന്നത്.


ചോ.3 എങ്ങനെയാണ് സ്വതന്ത്ര സൈനിക സമ്മാന്‍ പെന്‍ഷന്‍ അനുവദിക്കുന്നത്?

ഉ. പെന്‍ഷന്‍ അനുവദിക്കുന്നതിന്, അപേക്ഷകനില്‍ നിന്ന് ലഭിച്ച ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ സഹിതം, പേ & അക്കൗണ്ട്‌സ് ഓഫീസിലേക്ക് ആഭ്യന്തര മന്ത്രാലയം ഔപചാരിക അനുമതിക്ക് ഉത്തരവ് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ സ്വാതന്ത്ര്യ സമര സേനാനിക്ക് പെന്‍ഷന്‍ കൊടുക്കല്‍ ഉത്തരവ് നല്‍കുന്നു. സ്വാതന്ത്ര്യ സമര സേനാനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.


ചോ.4 കേന്ദ്ര സമ്മാന്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള അനുമതിപ്പത്രം നല്‍കിയ ശേഷം ഒരു സ്വാതന്ത്ര്യ സമര സേനാനി എന്താണ് ചെയ്യേണ്ടത്?

ഉ. അനുമതി കത്ത് ലഭിച്ചതിന് ശേഷം, ബന്ധപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി അനുമതി കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന രേഖകള്‍ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് പേ & അക്കൗണ്ട് ഓഫീസ് അവരുടെ പേരില്‍ പെന്‍ഷന്‍ കൊടുക്കല്‍ ഉത്തരവ് നല്‍കുന്നു. പെന്‍ഷന്‍ കൊടുക്കല്‍ ഉത്തരവ് (പി.പി.ഒ) ലഭിക്കുമ്പോള്‍, സ്വാതന്ത്ര്യ സമര സേനാനി കേന്ദ്ര സമ്മാന്‍ പെന്‍ഷന്‍ എടുക്കുന്നതിനായി ബന്ധപ്പെട്ട ബാങ്കിനെ സമീപിക്കണം.


ചോ. 5 സമ്മാന്‍ പെന്‍ഷന്‍ എവിടെ നിന്ന് എടുക്കാം?
ഉ. സമ്മാന്‍ പെന്‍ഷന്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് എടുക്കാവുന്നതാണ്.

ചോ. 6 ഒരു സെന്‍ട്രല്‍ സമ്മാന്‍ പെന്‍ഷന്‍കാരന് മറ്റ് എന്തെല്ലാം ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്?

ഉ. സമ്മാന്‍ പെന്‍ഷന്‍ കൂടാതെ, സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് ഇനിപ്പറയുന്ന സൗകര്യങ്ങളും നല്‍കുന്നു:
 
(i) സ്വാതന്ത്ര്യ സമര സേനാനിക്കും അവരുടെ വിധവ/വിഭാര്യന്‍ എന്നിവര്‍ക്കും ഒരു സഹയാത്രികനൊപ്പം ജീവിതകാലം മുഴുവന്‍ സൗജന്യ റെയില്‍വേ പാസ് അനുവദിക്കുന്നു. (രാജധാനിയിലെ സെക്കണ്ട് എ.സി, ശതാബ്ദിയിലെ ചെയര്‍ കാര്‍, മറ്റെല്ലാ ട്രെയിനുകളിലും ഫസ്റ്റ് ക്ലാസ് / എ.സി സ്ലീപ്പര്‍)

(ii) ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസിന്റെ നിയന്ത്രണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികളിലും  സൗജന്യ മെഡിക്കല്‍ സൗകര്യങ്ങള്‍;
(iii) സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും
കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി പ്രകാരമുള്ള സൗകര്യങ്ങള്‍ ലഭിക്കും;
(iv) ടെലിഫോണ്‍ കണക്ഷന്‍, ആവശ്യാനുസരണം ഇന്‍സ്റ്റലേഷന്‍ ചാര്‍ജുകള്‍ കൂടാതെ വാടകയുടെ പകുതി മാത്രം അടച്ചാല്‍ മതിയാകും;
(v) ഡല്‍ഹിയിലെ ജനറല്‍ പൂള്‍ റെസിഡന്‍ഷ്യല്‍ താമസ സൗകര്യം (വിവേചനാധികാര ക്വാട്ടയിലെ മൊത്തം 5%);

(vi) സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍കാര്‍ക്ക്/ ആശ്രിതര്‍ക്ക് ന്യൂഡല്‍ഹിയില്‍ സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ ഭവനത്തില്‍ ഹ്രസ്വകാല താമസ സൗകര്യം;

(vii) മുന്‍ ആന്‍ഡമാന്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും അവരുടെ വിധവകള്‍/വിഭാര്യന്‍ എന്നിവര്‍ക്കും ഒരു സഹയാത്രികനൊപ്പം വര്‍ഷത്തിലൊരിക്കല്‍ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള സൗജന്യ വിമാനയാത്രാ സൗകര്യത്തിന് അര്‍ഹതയുണ്ട്;
ഒപ്പം സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് നല്‍കുന്ന എല്ലാ പ്രധാന സൗകര്യങ്ങളും അവരുടെ വിധവ/വിഭാര്യന്‍മാര്‍ക്കും ലഭിക്കും.

ചോ.7 കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പദ്ധതി(സി.ജി.എച്ച്.എസ്) കാര്‍ഡും റെയില്‍വേ പാസും എങ്ങനെ ലഭിക്കും?

ഉ. സി.ജി.എച്ച്.എസ് കാര്‍ഡും സൗജന്യ റെയില്‍വേ പാസും ലഭിക്കുന്നതിന്, പ്രാദേശിക സി.ജി.എച്ച്.എസ്  ഡിസ്‌പെന്‍സറിയെയും ബന്ധപ്പെട്ട ഡിവിഷണല്‍ റെയില്‍വേ മാനേജരെയും സമീപിക്കേണ്ടതാണ്.

ചോ.8 കേന്ദ്ര സമ്മാന്‍ പെന്‍ഷന്‍കാരന്റെ മരണശേഷം, കുടുംബ പെന്‍ഷന് അര്‍ഹതയുള്ളത് ആര്‍ക്കാണ്?

ഉ. സമ്മാന്‍ പെന്‍ഷന്‍ അനുവദിക്കുന്നതിന്, അവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെങ്കില്‍ അവരുടെ വിധവ/വിഭാര്യന്‍, അവിവാഹിതരായ/തൊഴില്‍ രഹിതരായ പെണ്‍മക്കള്‍, അമ്മമാര്‍, അച്ഛന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട കുടുംബത്തെയാണ് പരിഗണിക്കുന്നത്.
യോഗ്യരായ ഒന്നിലധികം ആശ്രിതര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ ആശ്രിതര്‍ ഉണ്ടെങ്കില്‍, വിധവ/വിഭാര്യന്‍, അവിവാഹിത/തൊഴില്‍ രഹിതരായ പെണ്‍മക്കള്‍, അമ്മ, പിതാവ് എന്നിങ്ങനെയാണ് യോഗ്യതയുടെ ക്രമം.


ചോ.9 സെന്‍ട്രല്‍ സമ്മാന്‍ പെന്‍ഷന്‍കാരുടെ പിന്‍ഗാമികള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും യോഗ്യരാണോ?

ഉ. സെന്‍ട്രല്‍ സമ്മാന്‍ പെന്‍ഷന്‍കാരുടെ മക്കളും മറ്റ് പിന്‍ഗാമികളും (അവിവാഹിതരും തൊഴില്‍രഹിതരുമായ പെണ്‍മക്കള്‍ ഒഴികെയുള്ളവര്‍) പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹരല്ല.

ചോ.10 കുടുംബ പെന്‍ഷന്‍ ലഭിക്കാന്‍ യോഗ്യതയുള്ള ആശ്രിതര്‍ എന്താണ് ചെയ്യേണ്ടത്?

ഉ. 1.5.1992 ലെ കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച,് 1980 ലെ സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള സ്വാതന്ത്ര്യ സമര സേനാനി പെന്‍ഷന്  അര്‍ഹരായ ആശ്രിതര്‍ക്ക് കുടുംബ പെന്‍ഷന്‍ കൈമാറുന്നതിനുള്ള അധികാരം, ബാങ്കുകള്‍/ട്രഷറികളില്‍ നിക്ഷിപ്തമാണ്.  അതിനാല്‍ അര്‍ഹരായ ആശ്രിതര്‍ ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കണം.

ചോ. 11 പുതുക്കിയ ഡിയര്‍നെസ് റിലീഫ് (ഡി.ആര്‍) പ്രകാരം പെന്‍ഷന്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ഉ. ഡി.ആര്‍ പരിഷ്‌കരിക്കുമ്പോള്‍, പുതുക്കിയ ഡിയര്‍നസ് റിലീഫ് ആരംഭിക്കുന്നതിനായി സ്വാതന്ത്ര്യ സമര സേനാനികളായ പെന്‍ഷന്‍കാര്‍ക്കും അവരുടെ യോഗ്യരായ ആശ്രിതര്‍ക്കും നിലവില്‍ നല്‍കിവരുന്ന പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡറുകള്‍ പരിഷ്‌കരിക്കുന്നതിന് എല്ലാ പൊതുമേഖലാ ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും  നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ചീഫ് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്സ്, ധനമന്ത്രാലയം, കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസ് മുതലായവര്‍ക്ക് അറിയിപ്പ് നല്‍കുന്നു.

ചോ.12 കേന്ദ്ര സര്‍ക്കാര്‍ ജോലിക്ക് സ്വാതന്ത്ര്യ സമരസേനാനി വിഭാഗത്തിന് സംവരണം ഉണ്ടോ?

ഉ. 1980 ലെ സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം സ്വാതന്ത്ര്യ സമര സേനാനികള്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴിലില്‍ യാതൊരു വിധത്തിലുള്ള സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല.

ചോ. 13 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റിന് എന്തെങ്കിലും തരത്തിലുള്ള സംവരണം ഉണ്ടോ?

ഉ. 1980 ലെ സ്വതന്ത്ര സൈനിക സമ്മാന്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം സ്വാതന്ത്ര്യ സമര സേനാനികള്‍ക്കോ അവരുടെ പിന്‍ഗാമികള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനത്തില്‍ യാതൊരു തരത്തിലുള്ള സീറ്റ് സംവരണവും ഏര്‍പ്പെടുത്തിയിട്ടില്ല.

ചോ.14 നിത്യജീവിതത്തിലെ വിലക്കയറ്റം പരിഗണിക്കുമ്പോള്‍ ഈ ലഭിക്കുന്ന പെന്‍ഷന്‍ തുക പര്യാപ്തമാണോ ?

ഉ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്, അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക പ്രകാരം പന്ത്രണ്ട് മാസത്തെ ശരാശരി വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്റെ ഡിയര്‍നസ് റിലീഫ് (ഡിആര്‍) ഘടകം എല്ലാ വര്‍ഷവും പരിഷ്‌കരിക്കുന്നുണ്ട്.

ചോ.15 സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എം.പിമാര്‍ക്കും ലഭിക്കുന്ന പെന്‍ഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ലഭിക്കുന്ന സ്വതന്ത്ര സൈനിക സമ്മാന്‍ പെന്‍ഷന്‍ എത്രയാണ്?

ഉ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സ്വാതന്ത്ര്യ സമര സേനാനികള്‍ നടത്തിയ ത്യാഗങ്ങള്‍ തിരിച്ചറിയുന്നതിനായി അവര്‍ക്ക് നല്‍കുന്ന സമ്മാനമാണ് സ്വതന്ത്ര സൈനിക സമ്മാന്‍ പെന്‍ഷന്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍/എംപിമാര്‍ എന്നിവര്‍ക്ക് അനുവദനീയമായ പെന്‍ഷനുമായി ഇതിനെ ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല.
 
ചോ.16 ഭര്‍ത്താവും ഭാര്യയും കേന്ദ്ര സമ്മാന്‍ പെന്‍ഷന്‍കാരാണെങ്കില്‍, ഒരാള്‍ മരിച്ചാല്‍, ജീവിച്ചിരിക്കുന്ന ആളിന് കുടുംബ പെന്‍ഷന്‍ ലഭിക്കുമോ?

ഉ. അത്തരമൊരു സാഹചര്യത്തില്‍, ജീവിച്ചിരിക്കുന്ന പങ്കാളിക്ക് മരണപ്പെട്ട പങ്കാളിയുടെ കുടുംബ പെന്‍ഷന് അര്‍ഹതയില്ല.

ചോ.17 നിയമപരമായി വിവാഹം കഴിച്ച രണ്ട് ഭാര്യമാരുണ്ടെന്ന വിവരം നേരത്തെ അറിയിച്ചിരുന്ന, കേന്ദ്ര സമ്മാന്‍ പെന്‍ഷന്‍കാരുടെ മരണശേഷം വിധവകള്‍ക്ക് അനുവദനീയമായ കുടുംബ പെന്‍ഷന്‍ തുക?

ഉ. അങ്ങനെയെങ്കില്‍ കുടുംബ പെന്‍ഷന്‍ രണ്ട് വിധവകള്‍ക്കും തുല്യമായി വീതിച്ചു നല്‍കും.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .