സിറ്റിസൺ കോർണർ

പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭരണപരമായ സഹായം ലഭ്യമാക്കുന്നതിനുള്ള വിവിധ സേവനങ്ങള്‍ നല്‍കുന്നത് പൊതുഭരണ വകുപ്പാണ്.

  • സന്ദര്‍ശകര്‍ക്ക് പ്രവേശന പാസ് നല്‍കുന്നതിനായി കേരള സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ്, സൗത്ത് ഗേറ്റ്, അനക്സ് എന്നിവിടങ്ങളില്‍ വിസിറ്റേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
  • എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും കേരള മുഖ്യമന്ത്രിക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിന്, മുഖ്യമന്ത്രിയുടെ പബ്ലിക് ഗ്രീവന്‍സ് റിഡ്രസല്‍ സെല്‍ (CMPGR സെല്‍)-ന് വേണ്ടി GAD 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.
  • പൊതുജനങ്ങൾക്ക് വിദേശയാത്രയ്ക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ അറ്റസ്റ്റേഷന്‍ (ഹോം) വകുപ്പ് വഴിയാണ് നടത്തുന്നത്.
  • പൊതുജനങ്ങൾക്കും ജീവനക്കാര്‍ക്കും അതിഥി മന്ദിരങ്ങള്‍ ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു.
  • സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയും അവരുടെ പെന്‍ഷന്‍ വിശദാംശങ്ങളും GAD യുടെ രഹസ്യ സെല്ലിന് കീഴില്‍ പ്രസിദ്ധീകരിക്കുന്നു.
  • മുങ്ങിമരണം, തീപിടിത്തം, അല്ലെങ്കില്‍ ഖനി അപകടങ്ങള്‍ എന്നിവയില്‍ നിന്ന് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് ജീവന്‍ രക്ഷാ പദക് അവാര്‍ഡുകള്‍ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ GAD യുടെ സീക്രട്ട് സെല്ലിന് കീഴില്‍ പ്രസിദ്ധീകരിക്കുന്നു.
  • കംപാഷണേറ്റ് എംപ്ലോയ്മെന്റ് സെല്‍, മരണമടഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍രുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്നതിന് ആശ്രിത നിയമന പദ്ധതി പ്രകാരം ജനറല്‍ പൂളില്‍ നിന്ന് ജനറല്‍ വിഭാഗങ്ങളിലെ ഒഴിവുകള്‍ അനുവദിക്കുന്നു.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .