സമുന്നതി

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സമഗ്രമായ വികസനവും ക്ഷേമവും ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍  നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് സമുന്നതി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട കേരള സ്റ്റേറ്റ് വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ഫോര്‍ ഫോര്‍വേഡ് കമ്മ്യൂണിറ്റീസ് ലിമിറ്റഡ് (കെ.എസ്.ഡബ്ല്യു.സി.എഫ്.സി).

1956 ലെ കമ്പനീസ് ആക്ട് പ്രകാരം, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ  വികസനവും ക്ഷേമവും ലക്ഷ്യമിട്ട് 2012 നവംബര്‍ 8-ന് കെ.എസ്.ഡബ്ല്യു.സി.എഫ്.സി സ്ഥാപിതമായി. കോര്‍പ്പറേഷന്‍
അനുകൂല നടപടികളിലൂടെ അംഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം, ജീവിത സാഹചര്യങ്ങള്‍, സാമ്പത്തിക സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

കമ്മീഷന്‍ അവരുടെ അംഗങ്ങളെ സഹായിക്കുന്നതിനും അതുവഴി അവരെ സമൂഹത്തില്‍ സ്ഥിരതയുള്ളവരാക്കുന്നതിനുമായി വിവിധ പദ്ധതികളും പരിപാടികളും ഒരുക്കും. സംരംഭകത്വ വികസന പരിപാടികള്‍, നൈപുണ്യ വികസന പരിപാടികള്‍, വ്യക്തിത്വ വികസന പരിപാടികള്‍ എന്നിവ അവയില്‍ ചിലതാണ്. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ ഡാറ്റാബാങ്കും സമുന്നതി തയ്യാറാക്കും.

വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : http://samunnathi.com/home

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .